02:43pm 12 November 2026
NEWS
അന്തർദേശീയ ബ്രെയ്ലി ദിനാചരണത്തോടനുബന്ധിച്ച് ലിസി മെഡിസിറ്റി നേത്രരോഗ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാഴ്ചപരിമിതരുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും സാങ്കേതികതയുടെ പങ്കിനെക്കുറിച്ചുള്ള ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
06/01/2026  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്തർദേശീയ ബ്രെയ്ലി ദിനാചരണത്തോടനുബന്ധിച്ച് ലിസി മെഡിസിറ്റി നേത്രരോഗ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാഴ്ചപരിമിതരുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും സാങ്കേതികതയുടെ പങ്കിനെക്കുറിച്ചുള്ള ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശങ്ങൾ എന്നിവയിൽ കാഴ്ചപരിമിതരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള തടസ്സങ്ങൾ അഭിസംബോധന ചെയ്യുക എന്നിങ്ങനെയുള്ള ഈ വർഷത്തെ ബ്രെയ്ലി ദിനത്തിൻ്റെ സന്ദേശങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച പരിപാടി ലിസി ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ ഫാദർ റെജു കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി ജിജി സുനിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ലിസി മെഡിസിറ്റി മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കെ സ്വാഗതം പറയുകയും നേത്രരോഗവിഭാഗത്തിലെ  ഡോ. സനിത സത്യൻ ബ്രെയിൽ ദിന സന്ദേശം നൽകുകയും ചെയ്തു.

ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികളായ അശ്വിനി കെ കിനി, അനെറ്റ്, ആൻ്റണി എന്നിവർ പഠനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ സോദുഹാരണസഹിതം വിശദീകരിച്ചു.

തുടർന്ന് ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകൻ ശ്രീ സുനിൽ "ഡിസബിലിറ്റി എറ്റിക്വേറ്റ്  "  എന്ന വിഷയത്തെ കുറിച്ച് പ്രായോഗിക പരിശീലന ക്ലാസ് നടത്തി.

അന്താരാഷ്ട്രീയ ബ്രെയിൻ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പോസ്റ്റർ മൽസരത്തിൽ ലിസി നഴ്സിങ് കോളേജിലെ ദേവിക, സാന്ദ്ര എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

ചടങ്ങിൽ സിസ്റ്റർ ടീമ നന്ദി പ്രകാശിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img